തുറവൂർ: പറയകാട് നാലുകുളങ്ങര മഹാദേവി ക്ഷേത്രത്തിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ സ്കന്ദഷഷ്ഠി ആഘോഷിച്ചു. കലശ കാവടി പ്രദക്ഷിണത്തിലും മഹാ അന്നദാനത്തിലും നൂറ് കണക്കിന് ഭക്തർ പങ്കെടുത്തു. ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി വാരണം ടി.ആർ.സിജി മുഖ്യ കാർമ്മികത്വം വഹിച്ചു. ദേവസ്വം പ്രസിഡന്റ് തീരുമല വാസുദേവൻ, വൈസ് പ്രസിഡന്റ് കെ.കെ.സജീവൻ, സെക്രട്ടറി എൻ.പി. പ്രകാശൻ , ബോർഡ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.