മാവേലിക്കര: സാധുജന പരിപാലനസംഘം മാവേലിക്കര 100-ാം നമ്പർ കരയോഗത്തിന്റെ നേതൃത്വത്തിൽ മഹാത്മ അയ്യൻകാളി സ്‌മൃതിമണ്ഡപം ഉദ്ഘാടനവും പ്രതിമ അനാച്ഛാദനവും നടത്തി. മാവേലിക്കര മുൻസിപ്പൽ ചെയർമാൻ കെ.വി.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. കെ.വി.ഗോപിനാഥ് അദ്ധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് കെ.ആർ.ഉണ്ണികൃഷ്ണൻ, വാർഡ് കൗൺസിലർ ലതാമുരുകൻ, എം.പ്രഗത്ഭൻ, സുരേഷ്,രാജു, ശ്രീധരൻ മണക്കാട്, പ്രവിൺ കുമാർ എന്നിവർ സംസാരിച്ചു.