മാവേലിക്കര: ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഒഫ് ഇന്ത്യ മാവേലിക്കര ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനസദസ് സംഘടിപ്പിച്ചു. ചെട്ടികുളങ്ങര വ്യാപാര ഭവൻ ഹാളിൽ നടന്ന യോഗം മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ദാസ് ഉദ്ഘാടനം ചെയ്തു. ജനങ്ങളും ബാങ്കിംഗും എന്ന വിഷയത്തെ സംബന്ധിച്ച് ബി.ഇ.എഫ്.ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി വി.ബി.പത്മകുമാർ വിശദീകരിച്ചു. ആലപ്പുഴ ജില്ല മുൻ വൈസ് പ്രസിഡന്റ് പി.കെ.സുരേഷ് കുമാർ അദ്ധ്യക്ഷനായി. യോഗത്തിൽ ജില്ലാ പ്രസിഡന്റ് വി.കെ.രമേശൻ, സി.പി.എം ചെട്ടികുളങ്ങര തെക്ക് ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.സുനിൽകുമാർ, കേരള കാർഷിക ഗ്രാമവികസന ബാങ്ക് എംപ്ലോയീസ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസിദാസ്, മുൻ ബെഫി ജില്ലാ സെക്രട്ടറി ശ്രീകുമാർ, എം.കെ.റെജി, സദാശിവൻ പിള്ള എന്നിവർ സംസാരിച്ചു.