മാവേലിക്കര : ഹിന്ദു ഐക്യവേദി യുവവാഹിനി ജില്ലാ സമിതിയുടെ ആഭിമുഖ്യത്തിൽ മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠത്തിൽ ലഹരിവിരുദ്ധ സൗഹൃദ ഫുട്ബാൾ മത്സരവും സെമിനാറും നടത്തി. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കെ.പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. ഫുട്ബോൾ മത്സരത്തിൽ മാവേലിക്കര താലൂക്ക് ടീം വിജയികളും കാർത്തികപ്പള്ളി താലൂക്ക് ടീം റണ്ണറപ്പുമായി. തുടർന്ന് നടന്ന സെമിനാർ അന്താരാഷ്ട്ര പവർലിഫ്റ്റിംഗ് താരം വി.അമേയ ഉദ്ഘാടനം ചെയ്തു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കനീഷ് കുമാർ ബോധവത്കരണ ക്ലാസ് എടുത്തു. ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല സമാപന സന്ദേശം നൽകി. ജില്ലാ പ്രസിഡന്റ് കെ.പി.രാധാകൃഷ്ണൻ ജനറൽ സെക്രട്ടറി സി.എൻ.ജിനു, വർക്കിംഗ് പ്രസിഡന്റ് എം.പ്രഗത്ഭൻ, ട്രഷറർ ഹരിഹരൻ പിള്ള, സെക്രട്ടറിമാരായ പി.സൂര്യകുമാർ, പ്രശാന്ത് മേക്കാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.