മാവേലിക്കര: ബി.ജെ.പി ചെട്ടികുളങ്ങര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരി മാഫിയകൾക്കെതിരെ ജനജാഗരണ സദസ് സംഘടിപ്പിച്ചു. ദക്ഷിണ മേഖല പ്രസിഡന്റ് കെ.സോമൻ ഉദ്ഘാടനം ചെയ്തു. ചെട്ടികുളങ്ങര പടിഞ്ഞാറൻ മേഖല പ്രസിഡന്റ് ചന്ദ്രൻ കരിപ്പുഴ അദ്ധ്യക്ഷനായി. മണ്ഡലം പ്രസിഡന്റ് മഞ്ജു അനിൽ, മണ്ഡലം ജനറൽ സെക്രട്ടറി സി.ദേവാനന്ദ്, സംസ്ഥാന കൗൺസിൽ അംഗം മഠത്തിൽ ബിജു, ജില്ലാ കമ്മിറ്റി അംഗങ്ങളായ രാമദാസ്, രാധാകൃഷ്ണപിള്ള, മണ്ഡലം ഭാരവാഹികളായ ജയമോഹൻ, കണ്ണൻ, കിഴക്കൻ മേഖല പ്രസിഡന്റ് വിജയകുമാർ, മേഖല ജനറൽ സെക്രട്ടറിമാരായ രാജേഷ്, മഹേശൻ, കർഷക മോർച്ച മണ്ഡലം പ്രസിഡന്റ് മോഹനക്കുറുപ്പ്, മോഹൻദാസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അമൃത, ശ്രീകല, ലത ശേഖർ, ശ്രീകുമാർ, വിശ്വനാഥൻ ഉണ്ണിത്താൻ തുടങ്ങിയവർ സംസാരിച്ചു.