saji-cheriyan
നടി​ ശോഭനയെ ചെങ്ങന്നൂർ പെരുമയുടെ മാന്നാർ സർഗ്ഗോത്സവ വേദിയിൽ സജി ചെറിയാൻ എം.എൽ.എ ആദരിക്കുന്നു

മാന്നാർ: ചെങ്ങന്നൂർ പെരുമയുടെ മാന്നാറിലെ സർഗ്ഗോത്സവ വേദിയിൽ എട്ടാം ദിവസമായ ഇന്നലെ നടി​ ശോഭനയുടെയും സംഘത്തിന്റെയും ഭരതനാട്യം കാണാൻ പൂരത്തി​രക്ക്. രാത്രി​ 8ന് ആരംഭി​ക്കുന്ന പരിപാടിക്കായി വൈകി​ട്ട് മൂന്നു മുതൽ സ്കൂൾ മൈതാനിയിലേക്ക് ഒഴുക്കായിരുന്നു. നിശ്ചയിച്ചതിലും അരമണിക്കൂർ നേരത്തേ തന്നെ പരിപാടി ആരംഭിക്കുകയും ചെയ്തു. വേദിക്ക് പുറത്ത് വലിയ സ്ക്രീനുകളിൽ പരിപാടി കാണാൻ ക്രമീകരണം ഏർപ്പെടുത്തിയത് ആശ്വാസമായി. സജി ചെറിയാൻ എം.എൽ.എ ശോഭനയെ ആദരിച്ചു.

# സർഗ്ഗോൽസവ വേദിയിൽ ഇന്ന്

വൈകിട്ട് 6 ന് ശാസ്ത്രീയ നൃത്തം, 7 ന് പടയണി, 8.30 ന് സിനിമാ താരം ആശാ ശരത്ത് അവതരിപ്പിക്കുന്ന നൃത്തനൃത്യം.