
അമ്പലപ്പുഴ: ബംഗളൂരുവിൽ വാഹനാപകടത്തിൽ പുന്നപ്ര സ്വദേശിയായ യുവാവ് മരിച്ചു. പുന്നപ്ര തെക്ക് പഞ്ചായത്ത് 9-ാം വാർഡ് അലക്കുകുളം അജിഷാദ്, റാഷിദ ദമ്പതികളുടെ മകൻ ഹർഷാദ് (22) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 12 ഓടെ ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് ബൈക്കിൽ പോകവേ കാർ ഇടിക്കുകയായിരുന്നു. സഹോദരൻ: റക്കൂദ്.