ആലപ്പുഴ: വഴിച്ചേരി ആശ്രമം റോഡിൽ ചാത്തനാട് മന്നത്ത് ജംഗ്ഷനിൽ യുവാവിനെ ഇടിച്ചു വീഴ്ത്തി നിറുത്താതെ പോയ കാറിനെപ്പറ്റി പൊലീസിന് സൂചന ലഭിച്ചു. ആലപ്പുഴ വഴിച്ചേരി സെന്റ് ആന്റണീസ് ട്രീറ്റ് ആർ.എസ് നിവാസിൽ രാജുവിന്റെ മകൻ റൂബൻ രാജ് (35) ആണ് അപകടത്തിൽ മരിച്ചത്.
ശനിയാഴ്ച വൈകിട്ട് 4.50നായിരുന്നു അപകടം. കാറിടിച്ച് ടിപ്പറിനടിയിലേക്ക് വീണ് ഗുരുതര പരിക്കേറ്റ റൂബൻരാജിനെ നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. സമീപത്തെ സി.സി.ടി.വി കാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കാറിനെപ്പറ്റി സൂചന ലഭിച്ചത്.