ചേർത്തല : മുഹമ്മ പഞ്ചായത്ത് 12ാം വാർഡിൽ പുല്ലമ്പാറ ശ്രീജിത്ത് സുകുമാരന്റെ പുരയിടത്തിൽ ജൈവ കർഷകൻ സാജനും മുഹമ്മ പൊലീസും ചേർന്ന് നടത്തിയ ജൈവപച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം അഡിഷണൽ എസ്.പി എസ്.ടി.സുരേഷ് കുമാർ നിർവഹിച്ചു. ഒരേക്കർ പുരയിടത്തിൽ കൃഷി ചെയ്ത പടവലം,പാവൽ,പീച്ചിൽ,കുക്കുമ്പർ തുടങ്ങിയ ഇനങ്ങളുടെ വിളവെടുപ്പാണ് നടന്നത്.
ചടങ്ങിൽ പഞ്ചായത്തംഗം അഡ്വ.ലതീഷ് ബി.ചന്ദ്രൻ,ശ്രീജിത്ത് സുകുമാരൻ,റെനി ശ്രീജിത്ത്, മുഹമ്മ എസ്.ഐ സി.കെ.ബഷീർ, എ.എസ്.ഐ സി.ആർ.ബിജു,ഷീല ഷാജി എന്നിവർ സംസാരിച്ചു.