 
ചാരുംമൂട് : ഡിസംബർ അവസാനവാരം ചാരുംമൂട്ടിൽ നടക്കുന്ന ഓണാട്ടുകര കാർഷികോത്സവത്തിന്റെ സ്വാഗതസംഘം രൂപീകരണയോഗം എം.എസ്.അരുൺ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രജനി അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷൻ ഒഫ് ഓണാട്ടുകര ഫാർമേഴ്സ് ക്ലബ്ബ്സ് പ്രസിഡന്റ് ജി.മധുസൂദനൻ നായർ വിശദീകരണം നടത്തി.
ഓണാട്ടുകര വികസന ഏജൻസി വൈസ് ചെയർമാൻ എൻ.രവീന്ദ്രൻ, താമരക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണു, പി.രജനി,വി.ശിവൻപിള്ള, എസ്.ജമാൽ, ചുനക്കര പരമേശ്വരൻ, ലാൽ, രാജു മോളേത്ത് , ജഗദീശ്, ജെ.ജഫീഷ് തുടങ്ങിയവർ സംസാരിച്ചു. എം.എസ്.അരുൺ കുമാർ എം.എൽ.എ (ചെയർമാൻ) ,ജി.മധുസൂദനൻ നായർ (ജനറൽ കൺവീനർ) എന്നിവരാണ് സ്വാഗതസംഘം ഭാരവാഹികൾ.