ആലപ്പുഴ:കഴിഞ്ഞ വർഷങ്ങളായി ക്രിസ്മസും ഈസ്റ്ററും അടുത്തുവരുന്ന സമയത്ത് താറാവുകൾക്ക് പക്ഷിപ്പനി വരുന്നതിൽ ദുരൂഹത സംശയിക്കുന്നതായി കിസാൻ ജനത സംസ്ഥാന ജനറൽ സെക്രട്ടറി പി.ജെ.കുര്യൻ പറഞ്ഞു. താറാവുകളെ കൊന്നൊടുക്കേണ്ടി വന്നതുമൂലം കർഷകർക്ക് ഉണ്ടായിരിക്കുന്ന നഷ്ടം നികത്തുന്നതിനും, പുതിയവയെ വളർത്തുന്നതിനും താറാവു വളർത്തൽ പ്രോത്സാഹിപ്പിക്കുന്നതിനും സർക്കാർ സാമ്പത്തികസഹായം അനുവദിക്കണമെന്നും പി.ജെ.കുര്യൻ ആവശ്യപ്പെട്ടു.