ആലപ്പുഴ: അക്ഷരമാണ് ലഹരി, വായനയാണ് ലഹരി എന്ന സന്ദേശവുമായി കേരളപ്പിറവി ദിനമായ ഇന്ന് വൈകിട്ട് ജില്ലയിലെ മുഴുവൻ ഗ്രന്ഥശാലകളിലും അക്ഷരശൃംഖല സംഘടിപ്പിക്കും. ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി പ്രതീകാത്മകമായി ലഹരി വസ്തുക്കൾ കത്തിക്കുമെന്ന് ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അലിയാർ എം. മാക്കിയിൽ, സെക്രട്ടറി ടി.തിലകരാജ് എന്നിവർ അറിയിച്ചു.