 
അമ്പലപ്പുഴ : ഇന്ദിര ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ ഗാന്ധിദർശൻ സമിതി അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ, ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തുന്ന കാൻസർ രോഗികൾക്ക് മരുന്നു എഴുതുന്നതിനുള്ള നോട്ട് ബുക്കുകൾ വിതരണം ചെയ്തു.
കാൻസർ വിഭാഗത്തിൽ എത്തുന്ന രോഗികൾ നോട്ടുബുക്കിനായി നെട്ടോട്ടമോടുന്നത് പതിവ് കാഴ്ചയായതിനാലാണ് ഇതിന് പരിഹാരം കണ്ടതെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് നസിംചെമ്പകപ്പള്ളി കാൻസർ വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ.പ്രവീണിന് നോട്ടുബുക്കുകൾ കൈമാറി. ആർ.വി .ഇടവന ,നിസാർ വെള്ളാപ്പള്ളി ,ഉണ്ണിക്കൃഷ്ണൻ കൊല്ലംപറമ്പ് എന്നിവർ പങ്കെടുത്തു.