c
ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികളുടെ ഭാഗമായി ത്രിവേണി ബോയ്സ് ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബ് സംഘടിപ്പിച്ച കൗണ്ടി ക്രിക്കറ്റ് ടൂർണമെന്റ് ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി വിഷ്ണു ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ : ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടികളുടെ ഭാഗമായി ത്രിവേണി ബോയ്സ് ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബ് സംഘടിപ്പിച്ച കൗണ്ടി ക്രിക്കറ്റ് ടൂർണമെന്റ് ആലപ്പുഴ കാബിനറ്റ് സ്‌പോർട്സ് സിറ്റി ടർഫ് ഗ്രൗണ്ടിൽ നടന്നു. ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി വിഷ്ണു ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് വി.കെ നസറുദ്ദീൻ അദ്ധ്യക്ഷനായി. നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.ഷാനവാസ് മുഖ്യാതിഥിയായി. നഗരസഭാംഗങ്ങളായ ബി.അജേഷ്,എ.എസ്.കവിത, ബി.നസീർ, മുൻ നഗരസഭാംഗം സി.വി മനോജ് കുമാർ എന്നിവർ സംസാരിച്ചു. ത്രിവേണി ബോയ്സ് സെക്രട്ടറി ഷരീഫ് കുട്ടി നന്ദി പറഞ്ഞു. ടൂർണമെന്റിൽ വൈപേഴ്സ് ചേർത്തല ജേതാക്കളായി.