ചേർത്തല: ചേർത്തല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു. പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി.യു.ഡി.എഫ് ജില്ലാ ചെയർമാൻ സി.കെ.ഷാജി മോഹൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് പി. ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.ഐസക് മാടവന,സി.ഡി.ശങ്കർ,സി.വി.തോമസ്,ആർ.ശശിധരൻ,എസ്.കൃഷ്ണകുമാർ,സജി കുര്യാക്കോസ്, കെ.എസ്.അഷറഫ്,സി.എസ്.പങ്കജാക്ഷൻ,കെ.ദേവരാജൻപിള്ള,ബി.ഫൈസൽ, സി.ആർ.സാനു,ശ്രീകുമാർ മാമ്പല.ടി.ഡി.രാജൻ,ജി.വിശ്വംഭരൻനായർ,ബാബു മുള്ളൻ ചിറ,സുരേഷ് ബാബു,കെ.സി.ജയറാം,പി.രമേശ് പണിക്കർ,അബ്ദുൾ ബഷീർ,മധു എന്നിവർ സംസാരിച്ചു.
വയലാറിൽ
ദേവകി കൃഷ്ണൻ സ്മാരക കോൺഗ്രസ് ഭവനിൽ നടന്ന അനുസ്മരണം കെ.പി.സി.സി മുൻ നിർവാഹക സമിതി അംഗം കെ.ആർ.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് അഡ്വ.വി.എൻ. അജയൻ അദ്ധ്യക്ഷത വഹിച്ചു.വയലാർ ഈസ്റ്റ് വെസ്റ്റ് മണ്ഡലം കമ്മറ്റികളുടെ പ്രസിഡന്റുമാരായ എ.കെ.ഷെരീഫ്,ജെയിംസ് തുരുത്തേൽ,ബ്ലോക്ക് ഭാരവാഹികളായ ടി.എസ്.ബാഹുലേയൻ,എ.പി. ലാലൻ,എൻ.ഒ.ഔസേഫ്, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജയലേഖ, സോമനാഥൻ, ഡോ. കെ.ജെ. കുര്യൻ, എം.എ.നെൽസൺ,കെ.ജി.അജിത്,എൻ. രാമചന്ദ്രൻ നായർ,വി.ജി.ജയചന്ദ്രൻ, ഷംസുദീൻ,ജോബുക്കുട്ടി,പി.വിനോദ്,പി.ബി.പ്രസന്നൻ,ജോജോ പാര്യത്തറ,ബാബു എന്നിവർ നേതൃത്വം നൽകി.
മണ്ണഞ്ചേരിയിൽ
മണ്ണഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി മണ്ണഞ്ചേരി ജംഗ്ഷനിലെ ഇന്ദിരാജി രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും അന്നദാനവും നടത്തി.അനുസ്മരണസമ്മേളനം കെ.വി.മേഘനാദൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.എച്ച്.മജീദ് അദ്ധ്യക്ഷനായി.പി.എ.സബീന,എം.വി.സുനിൽകുമാർ,ദീപ സുരേഷ്,എൻ.എ. സുരേഷ്‌കുമാർ,എൻ.എ.അബൂബേക്കർ ആശാൻ,മറ്റത്തിൽ രവി,എം.വി.സുദേവൻ,കെ.ഒ. ജോണി,എം.എസ്.കുഞ്ഞുമോൻ,അൻസിൽ ബഷീർ എന്നിവർ സംസാരിച്ചു.