ചെങ്ങന്നൂർ : എസ്.എൻ.ഡി.പി.യോഗം ചെങ്ങന്നൂർ യൂണിയനിലെ 3218-ാം നമ്പർ പാറയ്ക്കൽ ശാഖ വാർഷികപൊതുയോഗം യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗത്തിന്റെ അദ്ധ്യക്ഷതയിൽ നടന്നു. ബാബുജി സ്വാഗതവും ആർ.ശ്രീകുമാരി നന്ദിയും പറഞ്ഞു. ഭാരവാഹികളായി ആർ.ശ്രീകുമാരി (പ്രസിഡന്റ്),ഡി.അനിൽ (വൈസ് പ്രസിഡന്റ്), എൻ.മോഹനൻ (സെക്രട്ടറി), ഉഷാ ദിലീപ് (യൂണിയൻ കമ്മറ്റി അംഗം), പി.ജി.സുരേഷ്, ജി.സഹജൻ , എ.അനീഷ് , ശ്രീജ പ്രതാപൻ, പ്രീതി എബി, ബിനി സുധീഷ്, സുദർശനൻ ( മാനേജിംഗ് കമ്മറ്റി അംഗങ്ങൾ ), ചന്ദ്രപ്രകാശ്, കെ.സുനിൽ,സുകൃതവല്ലി (പഞ്ചായത്ത് കമ്മറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.