അമ്പലപ്പുഴ: അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാജിയുടെ രക്തസാക്ഷിത്വ ദിനത്തിൽ പുഷ്‌പാർച്ചനയും അനുസ്മരണവും നടത്തി. അമ്പലപ്പുഴ രാജീവ്ഭവനിൽ നടന്ന ചടങ്ങുകൾക്ക് ബ്ലോക്ക് പ്രസിഡന്റ് ടി.എ.ഹാമിദ് നേതൃത്വം നൽകി. പി .സാബു,സി.പ്രദീപ്,ആർ.വി.ഇടവന,ഡി.പ്രഭാകരാൻപിള്ള,എം.വി.രഘു,ബിന്ദു ബൈജു,എ.ആർ.കണ്ണൻ,വി. ദിൽജിത്ത്,സീനൊ വിജയരാജ്, ആർ.സജി മാത്തേരിൽ,ദിവ്യ,റഹ്മത്ത് ഹാമിദ്,എസ്.രാധാകൃഷ്ണൻ നായർ,അഡ്വ.ആർ. സനൽകുമാർ,എം.സോമൻപിള്ള,ഉണ്ണികൃഷ്ണൻ കൊല്ലംപറമ്പിൽ,ജി.സന്തോഷ്‌കുമാർ,ജെ.കുഞ്ഞുമോൻ, പി.കെ.കൃഷ്ണകുമാർ,സോമൻ ദാസ്, വിജയമ്മ,ശശികുമാർ ശ്രീശൈലം,രാജേന്ദ്രൻ സ്രാമ്പികടവ് തുടങ്ങിയവർ പങ്കെടുത്തു.