ചേർത്തല:ചേർത്തല മുനിസിപ്പൽ 13ാം വാർഡിൽ ബഡായി കോളനിയിലേക്കുള്ള ഗോസായി നടപ്പാത നിർമ്മിച്ചതിൽ അഴിമതിയുണ്ടെന്ന് കാട്ടി ഹ്യൂമൻ റൈറ്റ്സ് പ്രോട്ടക്ഷൻ വിംഗ് താലൂക്ക് കൺവീനർ ടി.പി.ഉത്തമൻ മുനിസിപ്പൽ സെക്രട്ടറിക്ക് പരാതി നൽകി. 2.5 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച നടപ്പാത ഇടിഞ്ഞ് പൊളിഞ്ഞ് നടക്കാൻ പറ്റാത്ത അവസ്ഥയിലാണ്. അഴിമതി നടന്നതായി നിർമ്മാണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ പരാതി ഉയർന്നിരുന്നതായും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു.