a
ആലപ്പുഴ ജില്ലാ ഹെഡ്ലോഡ് & ജനറൽ മസ്ദൂർ സംഘ് (ബി.എം.എസ്സ് ) ഡാണാപ്പടി യൂണിറ്റ് വാർഷിക യോഗം

ഹരിപ്പാട് : ജില്ലാ ഹെഡ്ലോഡ് ആൻഡ് ജനറൽ മസ്ദൂർ സംഘ് (ബി.എം.എസ് ) ഡാണാപ്പടി യൂണിറ്റ് വാർഷിക യോഗം ബി.എം.എസ് ജില്ലാ ജോയിന്റ് സെക്രട്ടറി എം.സന്തോഷ് ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് കെ.മനോഹരൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ നഗരസഭാ കമ്മിറ്റി പ്രസിഡന്റ് ടി.വിപിൻദാസ് സമർപ്പണ നിധി ഏറ്റുവാങ്ങുകയും ഭാരവാഹി പ്രഖ്യാപനം നടത്തുകയും ചെയ്തു.പി.ശിവദാസൻ, കെ.ബാലൻ എന്നിവർ സംസാരിച്ചു.