photo
എൻ.എസ്.എസ്. പതാകദിനത്തിന്റെ ഭാഗമായി ചേർത്തല താലൂക്ക് എൻ.എസ്.എസ്. യൂണിയൻ ഓഫീസ് അങ്കണത്തിൽ പ്രസിഡന്റ് പ്രൊഫ. ഇലഞ്ഞിയിൽ രാധാകൃഷ്ണൻ പതാക ഉയർത്തുന്നു

ചേർത്തല: എൻ.എസ്.എസ് പതാകദിനത്തിന്റെ ഭാഗമായി ചേർത്തല താലൂക്ക് യൂണിയൻ ഓഫീസ് അങ്കണത്തിൽ പ്രസിഡന്റ് പ്രൊഫ. ഇലഞ്ഞിയിൽ രാധാകൃഷ്ണൻ പതാക ഉയർത്തി. തുടർന്ന് നടന്ന സമ്മേളനത്തിൽ യൂണിയൻ പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ചു. 38 പേർക്ക് ചികിത്സാ ധനസഹായം വിതരണം ചെയ്തു.വിനോദ് കലിംഗ, യൂണിയൻ കമ്മിറ്റി അംഗങ്ങൾ,വനിതാ യൂണിയൻ കമ്മിറ്റി അംഗങ്ങൾ,എസ്.എച്ച്.ജി ഭാരവാഹികൾ,കരയോഗ യൂണിയൻ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. യൂണിയൻ സെക്രട്ടറി ബി.ഗോപാലകൃഷ്ണൻ നായർ സ്വാഗതവും വൈസ് പ്രസിഡന്റ് എസ്.മുരളീകൃഷ്ണൻ നന്ദിയും പറഞ്ഞു. താലൂക്കിലെ 78 കരയോഗങ്ങളിലും പതാക ദിനം ആചരിച്ചു.