ആലപ്പുഴ: നഗരത്തിലെ എൽ.പി സ്കൂളിൽ അദ്ധ്യാപകൻ കുട്ടികളോട് മോശമായി പെരുമാറിയെന്ന് ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയും വാർഡ് കൗൺസിലറും ചേർന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർക്ക് പരാതി നൽകി. ആരോപണത്തിന്റെ സത്യാവസ്ഥ അറിയണമെന്നാവശ്യപ്പെട്ടാണ് പരാതി നൽകിയതെന്ന് എസ്.എം.സി ചെയർമാൻ പറഞ്ഞു. അദ്ധ്യാപകനെതിരെ സ്കൂളിൽ രേഖാമൂലം പരാതി ലഭിച്ചിട്ടില്ല. എന്നാൽ , ഇത്തരം ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ രക്ഷിതാക്കൾ ഇന്നലെ സ്കൂളിൽ ഒത്തുകൂടിയിരുന്നു. പരാതി സംബന്ധിച്ച് അടിയന്തരമായി അന്വേഷിക്കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ എം.പി.ഓമന പറഞ്ഞു.