ആലപ്പുഴ: ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ശാസ്ത്രീയമായി ഡിജിറ്റലായി സർവേ നടത്തി കൃത്യമായ സർവേ റിക്കാർഡുകൾ തയ്യാറാക്കുന്നതിനുള്ള പദ്ധതിയായ എന്റെ ഭൂമി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് ചേർത്തലയിൽ നടക്കും. രാവിലെ 10.30ന് ടൗൺ ഹാളിൽ മന്ത്രി പി.പ്രസാദ് ഉദ്ഘാടനം നിർവഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി അദ്ധ്യക്ഷത വഹിക്കും. എം.പി.മാരായ എ.എം.ആരിഫ്, കൊടിക്കുന്നിൽ സരേഷ്, എം.എൽ.എമാരായ സജി ചെറിയാൻ, രമേശ് ചെന്നിത്തല, യു.പ്രതിഭ, ദലീമ ജോജോ, തോമസ് കെ.തോമസ്, എച്ച്.സലാം, പി.പി.ചിത്തരഞ്ജൻ, എം.എസ്.അരുൺകുമാർ, ചേർത്തല നഗരസഭാദ്ധ്യക്ഷ ഷേർളി ഭാർഗവൻ എന്നിവർ മുഖ്യാതിഥികളാകും. കളക്ടർ വി.ആർ.കൃഷ്ണ തേജ, സർവേ ഡെപ്യൂട്ടി ഡയറക്ടർ ആർ.സോമനാഥൻ, തദ്ദേശ സ്ഥാപന പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.