ആലപ്പുഴ: കടൽപ്പാലത്തിന് സമീപം കടലിൽ ചാടിയ കരുവാറ്റ സ്വദേശിയായ 80കാരിയെ ലൈഫ് ഗാർഡുകൾ രക്ഷപെടുത്തി. ഇന്നലെ വൈകിട്ട് മൂന്ന് മണിക്കായിരുന്നു സംഭവം. ഉച്ച മുതൽ തീരത്തുണ്ടായിരുന്ന വൃദ്ധയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് നിരീക്ഷിച്ചതിനാലാണ് ഇവർ കടലിലേക്ക് ചാടിയ ഉടൻ രക്ഷപ്പെടുത്താൻ സാധിച്ചത്. ലൈഫ് ഗാർഡുകളായ സി.എ.അനിൽകുമാർ, കെ.ടി.സന്തോഷ്, എസ്.ഷിബു എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ടൂറിസം പൊലീസിന്റെ നേതൃത്വത്തിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം കൗൺസലിംഗിനായി വനിതാ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. അഞ്ച് മക്കളുണ്ടായിട്ടും ആരു നോക്കാനില്ലാത്തതിലെ മനോവിഷമം മൂലമാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് വൃദ്ധ മൊഴി നൽകി.