മാന്നാർ: ലഹരി വിരുദ്ധ സന്ദേശമുയർത്തി മാന്നാർ നായർ സമാജം ഗേൾസ് ഹൈസ്കൂളിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ റാലി സംഘടിപ്പിച്ചു. സ്കൂൾ അങ്കണത്തിൽ നിന്നും ആരംഭിച്ച് സ്റ്റോർ ജംഗ്ഷനിലെത്തി തിരികെ നായർ സമാജം സ്കൂൾ മൈതാനിയിൽ നടക്കുന്ന ചെങ്ങന്നൂർ പെരുമ സർഗ്ഗോത്സവം വേദിയിൽ സമാപിച്ച റാലിയിൽ ലഹരി വിരുദ്ധ ബോധവത്കരണ പ്ലകാർഡുകളുമായി വിദ്യാർത്ഥിനികൾ പങ്കെടുത്തു. തുടർന്ന് ലഹരി വിരുദ്ധ ബോധവത്കരണവുമായി ബന്ധപ്പെട്ട പരിപാടികൾ കുട്ടികൾ വേദിയിൽ അവതരിപ്പിച്ചു. സ്കൂൾ പ്രഥമാദ്ധ്യാപിക പ്രീതാ കുമാരി, അദ്ധ്യാപകരായ ജെ.ഹരികൃഷ്ണൻ, ആദർശ്, പ്രദീപ്, സൗമ്യ, വിനോദ്, നജ്മ, മഞ്ജുപിള്ള, അമ്പിളി, സംഗീത, ബിന്ദു, എന്നിവർ നേതൃത്വം നൽകി.