മാന്നാർ: പരുമല പള്ളി പെരുന്നാൾ ദിനങ്ങളായ ഇന്നും നാളെയും ഗതാഗത തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മാന്നാർ ടൗണിൽ നിയന്ത്രണം ഏർപ്പെടുത്തി. മാവേലിക്കര ഭാഗത്ത്‌ നിന്ന് വരുന്ന വാഹനങ്ങൾ ചെന്നിത്തല പുത്തുവിളപ്പടി ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഇരമത്തൂർ വഴി പരുമല ജംഗ്ഷന് വടക്ക് വശത്ത് എത്തി പോകണം. മാവേലിക്കര ഭാഗത്തേക്കുള്ള വാഹനങ്ങൾ മെയിൻ റോഡ് വഴി പോകണമെന്ന് മാന്നാർ പൊലിസ് ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ ജി.സുരേഷ് കുമാർ അറിയിച്ചു.