photo
വിവാഹത്തിനു മുന്നോടിയായുള്ള മനസമ്മത ചടങ്ങിൽ ആലിശ്ശേരി മഹിളാമന്ദിരത്തിലെ സിനിയും വരൻ ജോസഫ് ചാക്കോയും നഗരസഭാ ചെയർപേഴ്സൺ സൗമ്യ രാജിനോപ്പം

ആലപ്പുഴ: നഗരസഭയുടെയും വനിതാശിശു വികസന വകുപ്പിന്റെയും കീഴിൽ പ്രവർത്തിച്ചുവരുന്ന ആലിശ്ശേരി മഹിളാമന്ദിരത്തിലെ സിനി സുമംഗലിയാകുന്നു. ആലപ്പുഴ കൈനകരി സ്വദേശി ജോസഫ് ചാക്കോയാണ് (ജോർജ്ജുകുട്ടി) വരൻ. നവംബർ 3ന് കൈനകരി സെന്റ് മേരീസ് പള്ളിയിലാണ് വിവാഹം.

വിവാഹത്തിനു മുന്നോടിയായുള്ള മനസമ്മത ചടങ്ങ് ആലപ്പുഴ പഴവങ്ങാടി മാർശ്ലീവ പള്ളിയിൽ നടത്തി. അഡ്വ. എ.എം.ആരിഫ് എം.പി, എച്ച്.സലാം എം.എൽ..എ, നഗരസഭ ചെയർപേഴ്‌സൺ സൗമ്യരാജ്, വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈൻ, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എ.ഷാനവാസ്, കമ്മറ്റി അംഗങ്ങളായ ബി.നസീർ, നസീർ പുന്നയ്ക്കൽ , ഹെലൻ ഫെർണാണ്ടസ്, നഗരസഭ കൗൺസിലർമാർ, എ.എൻ പുരം ശിവകുമാർ, ജില്ലാ വനിതാ ശിശു വികസന ഓഫീസർ എൻ.ഷീബ, വനിതാ പ്രൊട്ടക്ഷൻ ഓഫീസർ സൗമ്യ, മഹിളാമന്ദിരം സൂപ്രണ്ട് ശ്രീദേവി, റോയ് പാലത്ര, മുക്കം ജോണി, എബി തോമസ്തുടങ്ങിയവർ നേതൃത്വം നൽകി. വനിതാ ശിശുവികസന വകുപ്പ്, മാനേജ്‌മെന്റ് കമ്മറ്റി അംഗങ്ങൾ, എസ്.ഡി.വി ട്രസ്റ്റ്, സരൗജിനി ദാമോദരൻ ഫൗണ്ടേഷൻ, യു.ഐ.ടി കോളേജ്, സെന്റ് ജോസഫ്‌സ് കോളേജ്, വൈ.ഡബ്ലിയു.സി.എ, ഇന്നർവീൽ ക്ലബ്ബ്, റോട്ടറി ക്ലബ്ബ്, മലബാർ ഗോൾഡ്, സ്‌കൂൾ ഒഫ് ലൈഫ് സ്‌കിൽസ് (ജീവാമൃതം), പി.പി.ജോൺ, ആനി , സന്ധ്യാരാജ് തുടങ്ങിയവരുടെ സഹായ സഹകരണങ്ങൾക്ക് നഗരസഭ അദ്ധ്യക്ഷ സൗമ്യ രാജ് നന്ദി

അറിയിച്ചു