മാന്നാർ: കുട്ടമ്പേരൂർ 3500-ാം നമ്പർ ശ്രീ ഭഗവതിവിലാസം എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ പതാക ദിനാചരണവും ജന്മദിന സമ്മേളനവും പ്രതിജ്ഞ ചൊല്ലലും നടന്നു. കരയോഗം പ്രസിഡന്റ് സതീഷ് ശന്തിനിവാസ് ഉദ്ഘാടനം ചെയ്തു. ടി.കെ.നാരായണൻ നായർ, രാമഭദ്ര കാർണവർ, രഘുനാഥൻ നായർ, രാധാകൃഷ്ണൻ വേലൂർമഠം, അശോകൻ, രാധാകൃഷ്ണൻ നായർ, ജ്യോതി വേലൂർ മഠം എന്നിവർ നേതൃത്വം നൽകി.