പൂച്ചാക്കൽ : ലഹരി വിരുദ്ധ ബോധവത്കരണ പരിപാടികളുടെ ഭാഗമായി വടുതല ജമാഅത്ത് ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികൾ സൈക്കിൾ റാലി നടത്തി. പൂച്ചാക്കൽ സി.ഐ അജയമോഹൻ ഫ്ളാഗ് ഓഫ് ചെയ്തു. പ്രിൻസിപ്പൽ എം. ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ പി.കെ.ഫാസിൽ ലഹരി വിരുദ്ധ സന്ദേശം നൽകി. കെ.പി.ഇബ്രാഹിം, അഷ്‌കർ, മുബാറക്ക്, വി.എ സഈദ്, സലീമ, സമീന, വി.എ.അബൂബക്കർ എന്നിവർ നേതൃത്വം നൽകി. റാലി വടുതല കൊമ്പനാമുറി കാട്ടുപുറം വഴി സ്‌കൂളിൽ സമാപിച്ചു. തളിയാപറമ്പ് ഗവ. എൽ. പി. സ്‌കൂളിൽ ലഹരി വിരുദ്ധ പ്രചാരപരിപാടിയുടെ ഭാഗമായി വിളമ്പരജാഥ നടത്തി. തുടർന്ന് പ്രതീകാത്മകമായി ലഹരി വസ്തുക്കൾ കത്തിച്ചു കുഴിച്ചുമൂടി. പാണാവള്ളി പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ജി. ധനേഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ എസ്. അജിത്ത് ബോധവത്കരണ ക്ലാസ് എടുത്തു. ഹെഡ്മാസ്റ്റർ പി.വി.ജോർജ് സ്വാഗതം പറഞ്ഞു. എസ്. എം.സി ചെയർമാൻ ഷാജിമോൻ കുത്തുകാട്,കെ. ആർ.ധന്യ ,പി.ശ്രീകർ,ധന്യ .ജി. കമ്മത്ത് എന്നിവർ സംസാരിച്ചു.
മണപ്പുറംസെന്റ് തെരേസാസ് ഹൈസ്‌കൂളിന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10 ന് ലഹരിക്കെതിരെ മനുഷ്യ ചങ്ങല തീർക്കും. ഹൈസ്‌കൂൾ മുതൽ പൂച്ചാക്കൽ തെക്കേക്കര വരെയാണ് ചങ്ങല ഒരുക്കുക. വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അദ്ധ്യാപകർ, ജനപ്രതിനിധികൾ, പി.ടി.എ,എം.പി.ടി.എ, ജനജാഗ്രതാ സമിതി അംഗങ്ങൾ, നാട്ടുകാർ,പൊലീസ്, എക്‌സൈസ് സേനാഗംങ്ങൾ തുടങ്ങിയവർ പങ്കാളികളാകും.