karuna-help-desk
പരുമല തീർത്ഥാടകർക്കായി മാന്നാർ പോസ്റ്റോഫീസിനു സമീപം ആരംഭിച്ച karuna മെഡിക്കൽ ഹെല്പ് ഡെസ്ക് സെന്റർ ഉദ്ഘാടനം നിരണം ഭദ്രാസനാധിപൻ ക്രിസോസ്റ്റമോസ് തിരുമേനി നിർവ്വഹിക്കുന്നു.

മാന്നാർ: അശരണർക്ക് താങ്ങും തണലുമായി നിലകൊള്ളുന്ന കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റിയുടെ പ്രവർത്തനം മാതൃകാപരവും പ്രശംസനീയവുമാണെന്ന് നിരണം ഭദ്രാസനാധിപൻ ക്രിസോസ്റ്റമോസ് തിരുമേനി പറഞ്ഞു. പരുമല തിരുനാളിനെത്തുന്ന വിശ്വാസികൾക്കായി മാന്നാർ പോസ്റ്റോഫീസിനു സമീപം ആരംഭിച്ച കരുണയുടെ മെഡിക്കൽ ഹെല്പ് ഡെസ്ക് സെന്റർ ഉദ്ഘാടനം ചെയ്യുകയായിരുന്നു തിരുമേനി. കരുണയുടെ ചെയർമാനും ചെങ്ങന്നൂർ എം.എൽ.എയുമായ സജി ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. തീർത്ഥാടകർക്ക് ആവശ്യമായ ലഘുഭക്ഷണം, കുടിവെള്ളം, മെഡിസിൻ, 24 മണിക്കൂറും പ്രവർത്തന സജ്ജമായി നിലകൊള്ളുന്ന ആംബുലൻസ് ഉൾപ്പടെ ആയുർവേദ ഡോക്ടർമാരുടെ സേവനങ്ങളും കരുണയുടെ കരുണയുടെ മെഡിക്കൽ ഹെല്പ് ഡെസ്ക് സെന്ററിൽ ലഭ്യമാണെന്ന് സജി ചെറിയാൻ പറഞ്ഞു. കരുണ വർക്കിംഗ് ചെയർമാൻ അഡ്വ.സുരേഷ് മത്തായി മുഖ്യപ്രഭാഷണം നടത്തി. വൈസ് ചെയർമാൻ ജി.കൃഷ്ണകുമാർ, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെബിൻ പി.വർഗീസ്, മാന്നാർ ഗ്രാമപഞ്ചായത്ത് സത്രം സമിതി അദ്ധ്യക്ഷരായ ശാലിനി രഘുനാഥ്‌, സലിം പടിപ്പുരക്കൽ, മാവേലിക്കര ബ്ലോക്ക് പഞ്ചായത്തഗം അനിൽ എസ്.അമ്പിളി, കെ.ആർ.മോഹനൻ പിള്ള, ഡോ.പ്രിയ ദേവദത്ത്, കെ.എം അശോകൻ തുടങ്ങിയവർ സംസാരിച്ചു. കരുണ ജനറൽ സെക്രട്ടറി എൻ.ആർ.സോമൻ പിള്ള സ്വാഗതവും കരുണ ഹെല്പ് ഡെസ്കിന്റെ ചുമതലക്കാരൻ സിബു വർഗീസ് നന്ദിയും പറഞ്ഞു.