ഹരിപ്പാട്: ആറാട്ടുപുഴ സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കള്ളിക്കാട് ശിവനട ജംഗ്ഷനിൽ ഇന്ദിരഗാന്ധി രക്തസാക്ഷി ദിനം ആചരിച്ചു. മണ്ഡലം പ്രസിഡന്റ് ജി.എസ്.സജീവന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ പുഷ്പാർച്ചനയും, അനുസ്മരണ സമ്മേളനവും നടന്നു. ഡി.സി.സി അംഗം കെ.രാജീവൻ, ബ്ലോക്ക് കമ്മിറ്റി ട്രഷറർ ആർ സതീശൻ, സെറ്റോ ജില്ലാ ചെയർമാൻ വേണു,കെപ്രശാന്ത് കുമാർ,മെമ്പർ മാരായ ബിനു പൊന്നൻ, ഹിമ ഭാസി, ജയ പ്രസാദ്, കെ.സുഭഗൻ, എ.റാഫി, കെ. ബോധനന്ദൻ, പി.വിജയൻ, കാർത്തിക് സുരേന്ദ്രൻ, എൻ.എൻ.ദാസ്, സൗമ്യ സോമനാഥ്,വിശ്വംഭരൻ ബ്ലോക്ക്, മണ്ഡലം, ഭാരവാഹികൾ തുടങ്ങിയവർ പുഷ്പാർച്ചന നടത്തി.