ഹരിപ്പാട്: ചേതന കലാ സാംസ്കാരിക വേദിയും ആലപ്പുഴ നെഹ്റു യുവകേന്ദ്രയും സംയുക്താ മായി ദേശീയ എകതാ ദിനം ആചാരിച്ചു . റൺ ഫോർ യൂണിറ്റി എന്ന സന്ദേശം ഉയർത്തികൊണ്ട് നടന്ന കൂട്ടയോട്ടം തോട്ടപ്പള്ളി കോസ്റ്റൽ പൊലീസ് എസ്.ഐ മണിലാൽ ഉദ്ഘാടനം ചെയ്തു. അജി ചേതന അദ്ധ്യക്ഷത വഹിച്ചു. ചേതന സെക്രട്ടറി ബ്രിജുലാൽ സ്വാഗതം പറഞ്ഞു. ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത്‌ അംഗം റെജിമോൻ ഐക്യ പ്രതിജ്ഞ ചൊല്ലി കൊടുത്തു . ചേതന വനിതാ വേദി ,ബാലജന വേദി എന്നിവയിലെ പ്രവത്തകർ പങ്കെടുത്തു .