മാവേലിക്കര : തെക്കേക്കര ഈസ്റ്റ് - വെസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാ ഗാന്ധിയുടെ 38ാമത് രക്തസാക്ഷി ദിനം മുള്ളികുളങ്ങര ക്ഷേത്ര ജംഗ്ഷനിലുള്ള ഇന്ദിരാജീ സ്മാരകത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. അനുസ്മരണ സമ്മേളനം ഡി.സി.സി ജനറൽ സെക്രട്ടറി എം.കെ.സുധീർ ഉദ്ഘാടനം ചെയ്തു. ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് ബിജു വർഗീസ് അദ്ധ്യക്ഷനായി. കുറത്തികാട് രാജൻ, ഡി.അനിൽകുമാർ, ജീ.രാമദാസ്, പി.ബി.മനോജ്, ബി.വിജയകുമാർ, നൈനാൻ ജോർജ് , വി.സുരേന്ദ്രൻ, അനിൽകുമാർ പല്ലാരിമംഗലം, ഗിരീഷ് കുമാർ, ബാലാജി എന്നിവർ സംസാരിച്ചു.

മാവേലിക്കര : ചെട്ടികുളങ്ങര നോർത്ത് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ഇന്ദിരാജി അനുസ്മരണം ഡി.സി.സി ജനറൽ സെക്രട്ടറി രാജൻ ചെങ്കിളിൽ ഉദ്ഘാടനം ചെയ്തു. ചെട്ടികുളങ്ങര നോർത്ത് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ അനീഷ് കരിപ്പുഴ അധ്യക്ഷനായി. ലഹരി വിരുദ്ധ പ്രതിജ്ഞ മണ്ഡലം പ്രസിഡന്റ്‌ അനീഷ് കരിപ്പുഴ ചൊല്ലികൊടുത്തു. മണികണ്ഠൻ പിള്ള പൈറ്റേത്ത്, വിശ്വനാഥൻ, മായ മോഹനൻ, ശാന്തി ചന്ദ്രൻ, വിനോദ് കുമാർ, രാജൻ കൊല്ലകയിൽ, വിജയൻ ചെമ്പോടിശ്ശേരിൽ, ടി.ജി ഗോപാലകൃഷ്ണൻ നായർ, ബെന്നി യോഹന്നാൻ, മണിക്കുട്ടൻ, കരിപ്പുഴ മോഹൻ, രവികുമാർ, വേലായുധൻ പിള്ള, സോമരാജൻ വാലിൽ, ശ്രീധരൻ പിള്ള, സോമശേഖരൻ പിള്ള കുഴുവേലിൽ, മോഹനൻ എന്നിവർ സംസാരിച്ചു.

മാവേലിക്കര : കോൺഗ്രസ്‌ ചെട്ടികുളങ്ങര സൗത്ത് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാഗാന്ധിയുടെ 38 രക്തസാക്ഷിത്യ വാർഷിക ദിനചാരണം നടത്തി. മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി പ്രസിഡന്റ്‌ വിജയകുമാർ ഈരേഴ ആദ്ധ്യക്ഷനായി. ജില്ലാ കോൺഗ്രസ്‌ ജനറൽ സെക്രട്ടറി അലക്സ്‌ മാത്യു ഉദ്ഘാടനം ചെയ്തു.