മാന്നാർ: ചെങ്ങന്നൂർ പെരുമയുടെ ഭാഗമായി മാന്നാർ നായർ സമാജം സ്‌കൂൾ മൈതാനിയിൽ നടക്കുന്ന സർഗ്ഗോത്സവ വേദിയിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സെമിനാറുകൾ ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മാറുന്ന കാലവും ആരോഗ്യ രംഗത്തെ വെല്ലുവിളികളും എന്ന വിഷയത്തിൽ നടന്ന സെമിനാർ സംസ്ഥാന പ്ലാനിംഗ് ബോർഡംഗം ഡോ.പി.കെ.ജമീല ഉദ്ഘാടനം ചെയ്തു. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബി.കെ പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ലോകാരോഗ്യ സംഘടനാ പ്രതിനിധി സാമൂഹ്യ സിരക്ഷാ മിഷൻ മുൻ എക്സി.ഡയറക്ടർ ഡോ.മുഹമ്മദ് അഷീൽ വിഷയാവതരണം നടത്തി. ആർ.സി.സി അഡിഷണൽ ഡയറക്ടർ ഡോ.സജീദ്, ഡോ.എ.വി.ആനന്ദരാജ്, ഡോ. സാബു സുഗതൻ, ഡോ.പ്രിയ ദേവദത്ത്, പി.എൻ ശെൽവരാജൻ, ശാന്തിനി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. തൊഴിൽ സംരംഭങ്ങളും-കേരളത്തിന്റെ ഭാവിയും എന്ന വിഷയത്തിൽ നടന്ന സെമിനാർ കോഴിക്കോട് വി.കെ.സി ഗ്രൂപ് ചെയർമാൻ വി.കെ.സി റസാക്ക് ഉദ്ഘാടനം ചെയ്തു. നായർ സമാജം സ്‌കൂൾ മുൻ മാനേജർ കെ.ജി.വിശ്വനാഥൻ നായർ അദ്ധ്യക്ഷത വഹിച്ചു. ആലപ്പുഴ ജില്ലാ വ്യവസായ ഓഫീസർ ശിവകുമാർ, ജയമോഹൻ എസ്, ജെയിംസ് ശാമുവേൽ, അഡ്വ.ഡി.വിജയകുമാർ, ജോണി കുതിരവട്ടം, ഗിരീഷ് ഇലഞ്ഞിമേൽ ,പബ്ലിസിറ്റി കൺവീനർ ജി.വിവേക് സ്വാഗതവും പ്രോഗ്രാം കൺവീനർ കെ.എ കരീം നന്ദിയും പറഞ്ഞു.
.......
#ചെങ്ങന്നൂർ പെരുമയിൽ ഇന്ന്
കവിയരങ്ങ് വൈകിട്ട് മൂന്നിന്, പാട്ടമ്മയ്ക്കൊപ്പം നാലിന്, നാടൻപാട്ട് അഞ്ചിന്. അവതരണം നഞ്ചിയമ്മയും സംഘവും. പുല്ലാംങ്കുഴൽ ഫ്യൂഷൻ 6.30ന്. അവതരണം ചേർത്തല രാജേഷും സംഘവും. നാടകം ''ജലം " രാത്രി എട്ടിന്.