ചേർത്തല:ലഹരി വിമുക്ത കേരളം ക്യാമ്പയിനിന്റെ ഭാഗമായി പി.ജെ യു.പി.എസ് കലവൂർ, റോട്ടറി ക്ലബ് ചേർത്തല,മണ്ണഞ്ചേരി പൊലീസ് സ്റ്റേഷൻ എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ സൈക്കിൾ റാലി സംഘടിപ്പിച്ചു.സ്‌കൂളിൽ നിന്നും ആരംഭിച്ച സൈക്കിൾ റാലി നെടിയാണി ഗ്രന്ഥശാല വഴി കലവൂർ കുടുംബരോഗ്യ കേന്ദ്രം വഴി സ്‌കൂളിൽ സമാപിച്ചു. റോട്ടറി ക്ലബ് പ്രസിഡന്റ് യു.സുരേഷ്‌കുമാർ ഫ്ളാഗ് ഓഫ് ചെയ്തു. മണ്ണഞ്ചേരി സബ് ഇൻസ്‌പെക്ടർ കെ.ആർ.ബിജു ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ പ്രകാശ് സ്വാമി ലഹരി വിമുക്ത സന്ദേശം നൽകി.വ്യാപാരി വ്യവസായ സമിതി പ്രസിഡന്റ് ടി.വി.ബൈജു,കുഞ്ഞപ്പൻ,പി.ടി.എ പ്രസിഡന്റ് കെ.സജിമോൻ,ഹെഡ്മിസ്ട്രസ് എസ്.ജയശ്രീ എന്നിവർ സംസാരിച്ചു. തുടർന്ന് ലഹരി വിമുക്ത പ്രതിജ്ഞ എടുത്തു.
ഇന്ന് രാവിലെ കുട്ടിച്ചങ്ങല, ഉച്ചക്ക് ശേഷം ബാനർ ചിത്ര രചന എന്നിവ നടത്തും.