
ചേർത്തല:നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് യുവാവ് മരിച്ചു.മാരാരിക്കുളം വടക്ക് പഞ്ചായത്ത് 10ാം വാർഡ് തോപ്പിൽച്ചിറയിൽ രാമചന്ദ്രന്റെ മകൻ അമൽ രാജ് (24 ) ആണ് മരിച്ചത്.
എസ്.എൽ പുരം കെ.എസ്.ഇ.ബി റോഡിൽ കുറുവക്കാട് കാവിന് സമീപം ഞായറാഴ്ച രാത്രി 10:30 നാണ് അപകടം. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മാതാവ്: കാഞ്ചന.സഹോദരൻ:റാംരാജ്.