modi

ന്യൂഡൽഹി: വികസിത രാജ്യമാകാനുള്ള പ്രയാണത്തിന് കരുത്തുപകരുന്ന അതിവേഗ ഇന്റർനെറ്റ് സംവിധാനമായ 5-ജി ഇന്നലെ ന്യൂഡൽഹിയിൽ ആരംഭിച്ച ഇന്ത്യൻ മൊബൈൽ കോൺഗ്രസ് ആറാം പതിപ്പിന്റെ ഉദ്ഘാടന വേദിയിൽ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു.

ജനങ്ങളുടെ ദൈനംദിന കാര്യങ്ങളിൽ മുതൽ ശാസ്ത്രസാങ്കേതിക മേഖലകളിൽ വരെ നിർണായക സ്വാധീനം ചെലുത്താൻ കഴിയുന്ന 5-ജി അടുത്ത ഒന്നര പതിറ്റാണ്ടിനുള്ളിൽ 36.4 ട്രില്യൺ രൂപയുടെ (455 ബില്യൺ ഡോളർ) നേട്ടം ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് സമ്മാനിക്കുമെന്നാണ് കണക്കുകൂട്ടൽ.

രാജ്യത്ത് പുതുയുഗത്തിന്റെ വാതിൽ തുറക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അനന്തമായ അവസരങ്ങളുടെ തുടക്കമായിരിക്കുമിത്. ഡിജിറ്റൽ ഇന്ത്യയെന്നത് വെറുമൊരു പേരിലൊതുങ്ങുന്ന കാര്യം മാത്രമല്ലെന്നും രാജ്യത്തിന്റെ വികസനത്തിന്റെ വളരെ വലിയ ദർശനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

തുടക്കത്തിൽ പതിമൂന്ന് നഗരങ്ങളിൽ മാത്രമാണ് സേവനം ലഭ്യമാവുന്നത്. എട്ടു നഗരങ്ങളിൽ ഇന്നലെത്തന്നെ സേവനം ലഭ്യമാക്കിയതായി എയർ ടെൽ കമ്പനിയായ ഭാരതി എന്റർപ്രൈസസിന്റെ ചെയർമാൻ സുനിൽ ഭാരതി മിത്തൽ ഉദ്ഘാടന വേദിയിൽ പ്രഖ്യാപിച്ചു. ദീപാവലി കഴിഞ്ഞാലുടൻ സേവനം ലഭ്യമാക്കുമെന്നും ഡിസംബറോടെ രാജ്യത്തെ എല്ലാ താലൂക്കിലും 5 ജി എത്തിക്കുമെന്നും റിലയൻസ് ചെയർമാൻ

മുകേഷ് അംബാനി ചടങ്ങിൽ അവകാശപ്പെട്ടു.വൊഡാഫോൺ- ഐഡിയയും സേവനം നൽകാൻ സജ്ജമാണെന്ന് ആദിത്യ ബിർള ഗ്രൂപ്പ് ചെയർമാൻ കുമാർ മംഗളം ബിർളയും അറിയിച്ചു. ഈ മൂന്നു കമ്പനികളാണ് രാജ്യത്തെ 5-ജി സ്പെക്ട്രം ലേലംകൊണ്ടിരിക്കുന്നത്. അടുത്ത വർഷം കേരളത്തിൽ സേവനം ലഭിക്കുമെന്നാണ് സൂചന.

ന്യൂ ഡിജിറ്റൽ യൂണിവേഴ്സ് എന്ന വിഷയത്തിൽ ഒക്ടോ.4 വരെയാണ് പ്രഗതി മൈതാനിയിൽ ഇന്ത്യൻ മൊബൈൽ കോൺഗ്രസ്-2022 സംഘടിപ്പിച്ചിരിക്കുന്നത്.

#13 നഗരങ്ങൾ

ഡൽഹി, മുംബയ്, ഗുരു ഗ്രാം, ജംനാനഗർ (രണ്ടും ഹരിയാന), ചണ്ഡിഗഡ്, ചെന്നൈ, കൊൽക്കത്ത, ബംഗളൂരു, ഹൈദരബാദ്, ലഖ്നൗ, പൂനെ, ഗാന്ധിനഗർ, അഹമ്മദാബാദ്

`5-ജിക്ക് ജീവിതത്തെ മാറ്റി മറിക്കാനുള്ള കഴിവുണ്ട്. രാജ്യത്ത് വിപ്ലവം കൊണ്ടുവരാൻ ഈ സങ്കേതിക വിദ്യ ഉപയോഗിക്കണം. വരാനിരിക്കുന്ന സാങ്കേതിക വിദ്യയിൽ ഇന്ത്യ ലോകത്തെ നയിക്കും. ഇന്ത്യ അതിന്റെ ആഗോള നേതൃസ്ഥാനം കൈവരിക്കും

- നരേന്ദ്രമോദി,

പ്രധാനമന്ത്രി

ഡൽഹിയിലിരുന്ന് സ്വീഡനിലെ

കാറോടിച്ച് പ്രധാനമന്ത്രി

ഐ.എം.സിയുടെ ഉദ്ഘാടന ചടങ്ങിൽ 5 ജി സാങ്കേതിവിദ്യയുടെ സഹായത്തോടെ ഡൽഹിയിലിരുന്ന് സ്വീഡനിലുള്ള കാർ പ്രധാനമന്ത്രി ഓടിച്ചു. പവലിയനിലെ എറിക്സൺ ബൂത്തിലിരുന്നാണ് കാർ ഓടിച്ചത്. 5 ജി നൽകുന്ന പുതിയ സേവനങ്ങളുടെ ഉപയോഗം തെളിയിക്കുന്നതായി പ്രധാനമന്ത്രിയുടെ റിമോട്ട് കൺട്രോൾ ഡ്രൈവിംഗ്.

അ​മ്പോ,​ ​എ​ന്തൊ​രു​ ​വേ​ഗം

അ​ൾ​ട്രാ​ ​ഹൈ​ ​സ്പീ​ഡ് ​ഇ​ന്റ​ർ​നെ​റ്റ്
സി​നി​മ​ ​ഡൗ​ൺ​ലോ​ഡ് ​ചെ​യ്യാ​ൻ​ ​ആ​റ് ​സെ​ക്ക​ന്റ്
#​മൂ​ന്ന് ​വ​ർ​ഷ​ത്തി​നി​ടെ​ 70​ ​രാ​ജ്യ​ങ്ങ​ളിൽ
#​ ​ചൈ​ന​യും​ ​അ​മേ​രി​ക്ക​യും​ ​മു​ൻ​പ​ന്തി​യിൽ

തൊ​ട്ടാ​ലു​ട​ൻ​ ​ഫ​ലം
സെ​ർ​ച്ച് ​ചെ​യ്‌​താ​ൽ​ 4​ ​ജി​യി​ൽ​ ​ഫ​ലം​ ​കി​ട്ടാ​ൻ​ 60​ ​മി​ല്ലി​സെ​ക്ക​ന്റ് ​മു​ത​ൽ​ 98​ ​മി​ല്ലി​സെ​ക്ക​ന്റ് ​വ​രെ​ ​വേ​ണ്ടി​വ​രും.5​ജി​യി​ൽ​ ​ഇ​ത് 5​ ​മി​ല്ലി​സെ​ക്ക​ന്റി​ൽ​ ​താ​ഴെ​യാ​ണ്.​ ​ചി​ല​പ്പോ​ൾ​ ​ഒ​രു​ ​മി​ല്ലി​സെ​ക്ക​ന്റും​ ​മ​തി​യാ​കും.​ ​തൊ​ട്ടാ​ലു​ട​ൻ​ ​ഫ​ല​മെ​ന്ന് ​ചു​രു​ക്കം.

വ്യ​വ​സാ​യം
നി​ത്യ​ജീ​വി​ത​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​വ്യ​വ​സാ​യ​ങ്ങ​ൾ​ ​വ​ള​രും.​ ​ആ​ർ​ട്ടി​ഫി​ഷ്യ​ൽ​ ​ഇ​ന്റ​ലി​ജ​ൻ​സ്,​ ​ഓ​ഗ്‌​മെ​ന്റ​ഡ് ​റി​യാ​ലി​റ്റി,​ ​ഓ​ട്ടോ​ണ​മേ​ഷ​ൻ​ ​എ​ന്നി​വ​യു​ടെ​ ​സ​ഹാ​യ​ത്തി​ൽ​ ​റോ​ബോ​ട്ടു​ക​ളെ​ ​ഉ​പ​യോ​ഗി​ച്ച് ​ഭാ​ര​മേ​റി​യ​തും​ ​അ​പ​ക​ട​ക​ര​വു​മാ​യ​ ​ജോ​ലി​ക​ൾ​ ​ചെ​യ്യാ​ൻ​ ​ക​ഴി​യും
അ​പ​ക​ട​ക​ര​മാ​യ​ ​വ്യാ​വ​സാ​യി​ക​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​ ​മ​നു​ഷ്യ​രു​ടെ​ ​പ​ങ്കു​കു​റ​യ്ക്കു​ന്ന​തി​ന് ​സ​ഹാ​യി​ക്കും.

പ്ര​കൃ​തി​ ​ദു​ര​ന്തം,​ ​കൃ​ഷി
കാ​ലാ​വ​സ്ഥാ​ ​വ്യ​തി​യാ​നം​ ​അ​റി​യാ​നും​ ​പ്ര​കൃ​തി​ ​ദു​ര​ന്ത​ ​സാ​ദ്ധ്യ​ത​ ​പ​ഠി​ക്കാ​നും​ ​മു​ന്ന​റി​യി​പ്പ് ​ന​ൽ​കാ​നും​ ​സ​ഹാ​യി​ക്കും.​ ​ദു​ര​ന്ത​ങ്ങ​ളു​ടെ​ ​ത​ത്സ​മ​യ​ ​നി​രീ​ക്ഷ​ണം​ ​സോ​യി​ൽ​ ​സെ​ൻ​സ​റു​ക​ൾ​ ​സ്ഥാ​പി​ച്ചാ​ൽ​ ​വി​ള​ക​ൾ​ക്ക് ​ആ​വ​ശ്യ​മാ​യ​ ​വ​ള​വും​ ​വെ​ള​‌​ള​വും​ ​വ​ള​ർ​ച്ച​യി​ലെ​ ​പ്ര​ശ്‌​ന​ങ്ങ​ളും​ ​അ​റി​യാ​നാ​കും.

ഗ​താ​ഗ​ത​ ​സം​വി​ധാ​നം
ക​ര,​ ​ജ​ല,​ ​വ്യോ​മ​ ​ഗ​താ​ഗ​തം​ ​ത​ത്സ​മ​യം​ ​സു​ഗ​മ​മാ​കാ​നും​ ​പ്ര​ത​ബ​ന്ധ​ങ്ങ​ൾ​ ​പ​രി​ഹ​രി​ക്കാ​നും​ ​ഉ​പ​ക​രി​ക്കും.​ ​ഓ​ട്ടോ​ണ​മ​സ് ​കാ​റു​ക​ൾ​ ​ഓ​ടി​ക്കാം

മെ​ഡി​ക്ക​ൽ​ ​രം​ഗം
മ​രു​ന്നു​ ​നി​ർ​മ്മാ​ണ​ത്തി​നും​ ​ര​ക്ത​ന​ഷ്‌​ടം​ ​കു​റ​ച്ച് ​ഓ​പ്പ​റേ​ഷ​ൻ​ ​ന​ട​ത്താ​ൻ​ ​റോ​ബോ​ട്ടു​ക​ളെ​ ​ഉ​പ​യോ​ഗി​ക്കാ​നും​ ​അ​വ​സ​രം.
ടെ​ലി​സ​ർ​ജ​റി​ ​ന​ട​ത്താം,