pfi

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിച്ച കേസിൽ മൂന്ന് പി.എഫ്.ഐ നേതാക്കളെ ഡൽഹി പ്രത്യേക കോടതി 14 ദിവസത്തെ ജൂഡിഷ്യൽ കസ്റ്റഡിയിൽ വിട്ടു. പി.എഫ്.ഐ ഡൽഹി യൂണിറ്റ് പ്രസിഡന്റ് പർവേസ് അഹമ്മദ്, ജനറൽ സെക്രട്ടറി മുഹമ്മദ് ഇല്യാസ്, ഓഫീസ് സെക്രട്ടറി അബ്ദുൾമുഖീദ് എന്നിവരെയാണ് കസ്റ്റഡിയിൽ വിട്ടത്. തെളിവ് നശിപ്പിക്കാതിരിക്കാനും സാക്ഷികളെ സ്വാധീനിരിക്കാതിരിക്കാനും ഇവരുടെ ജുഡിഷ്യൽ കസ്റ്റഡി അനിവാര്യമാണെന്ന് ഇ.ഡി കോടതിയിൽ ചൂണ്ടിക്കാട്ടി. അന്വേഷണം തുടരുകയാണെന്നും ഡിജിറ്റൽ ഉപകരണങ്ങളിൽ നിന്ന് കൂടുതൽ തെളിവുകൾ കണ്ടത്തേണ്ടതുണ്ടെന്നും കോടതിയിൽ വ്യക്തമാക്കി. സെപ്തംബർ 22 ന് അറസ്റ്റിലായ പി.എഫ്.ഐ നേതാക്കളുടെ ഏഴ് ദിവസത്തെ ഇ.ഡി കസ്റ്റഡി കാലാവധി ഇന്നലെ അവസാനിച്ചു. പ്രതികൾക്ക് ജാമ്യം അനുവദിച്ചാൽ അന്വേഷണത്തിന്റെ ദിശ മനസ്സിലക്കിയ പ്രതികൾ കേസിലെ മറ്റ് പ്രതികളെ രക്ഷപ്പെടുത്താൻ ശ്രമിക്കുമെന്ന് ഇ.ഡി കോടതിയിൽ വ്യക്തമാക്കി.