yechuriakg

ന്യൂഡൽഹി :എല്ലാവർക്കും എപ്പോഴും സ്വീകാര്യനും ജനങ്ങൾ ഏറെ ഇഷ്ടപ്പെട്ട നേതാവുമാണ് കോടിയേരി. ചൂഷണങ്ങൾക്കെതിരെ സുശക്തമായി പോരാടി. കേരള രാഷ്ട്രീയം രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ചു. സി.പി.എമ്മിനും എൽ.ഡി.എഫിനും മതേതര മൂല്യങ്ങൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്കും കൊടിയേരിയുടെ വിയോഗം വലിയ നഷ്ടമാണ്. കൊടിയേരിയുടെ പോരാട്ടവീര്യം ഉൾക്കൊണ്ട്‌ ചൂഷണരഹിത സമൂഹത്തിനു വേണ്ടി പാർട്ടി പോരാട്ടം തുടരും.

പ്രകാശ് കാരാട്ട്(പി.ബി. അംഗം)

വി​ദ്യാർത്ഥി​ രാഷ്‌ട്രീയ കാലം മുതൽ 50 വർഷത്തെ ബന്ധമാണ് കോടി​യേരി​യുമായി​ ഉള്ളത്. അതി​നാൽ വ്യക്തി​പരമായ നഷ്‌ടമാണ്. വി​ദ്യാർത്ഥി​യായിരി​ക്കെ തന്നെ നേതൃപാടവം തെളി​യി​ച്ചു. അദ്ദേഹം സംസ്ഥാന സെക്രട്ടറി​യായപ്പോളാണ് എസ്.എഫ്.ഐ കേരളത്തി​ൽ ശക്തി​പ്രാപി​ച്ചത്. അദ്ദേഹം സി​.പി​.എമ്മി​ന് നൽകി​യ സംഭാവനകൾ വളരെ വി​ലപ്പെട്ടതാണ്. മന്ത്രി​യെന്ന നി​ലയി​ൽ ഭരണപാടവം തെളി​യി​ച്ചു.

ദു:ഖസാന്ദ്രമായി

എ.കെ.ജി ഭവൻ

പി.ബി, കേന്ദ്ര കമ്മിറ്റി അംഗമെന്ന നിലയിൽ എത്തുമ്പോഴൊക്കെ സ്നേഹത്തോടെ ഇടപെട്ടിരുന്ന കോടിയേരിയുടെ വിയോഗം സി.പി.എമ്മിന്റ ദേശീയ ആസ്ഥാനമായ ഡൽഹി എ.കെ.ജി ഭവനിലെ ജീവനക്കാർക്കും ഉൾക്കൊള്ളാനായില്ല. ഞായറാഴ്‌ചയായിട്ടും എ.കെ.ജി ഭവനിൽ സംഘടിപ്പിച്ച അനുശോചന ചടങ്ങിൽ പങ്കെടുക്കാൻ എല്ലാവരും എത്തി. പാർട്ടി കൊടി താഴ്‌ത്തിയിരുന്നു. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നേതൃത്വത്തിൽ നേതാക്കളും പ്രവർത്തകരും കോടിയേരിയുടെ ഫോട്ടോയ്‌ക്കു മുന്നിൽ മുദ്രാവാക്യം വിളിച്ച് അഭിവാദ്യം അർപ്പിച്ചു.

ദേശീയ നേതാക്കൾ ഇന്നെത്തും

കോടിയേരി ബാലകൃഷ്‌ണന്റെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പിബി അംഗം പ്രകാശ് കാരാട്ടും ഇന്നു രാവിലെയുള്ള എയർഇന്ത്യാ വിമാനത്തിൽ കണ്ണൂരിലെത്തും.