eknath

ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയെ വധിക്കാൻ ചിലർ പദ്ധതിയിട്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. തുടർന്ന് മുംബയിലെ ഔദ്യോഗിക വസതിക്കും താനെയിലെ സ്വകാര്യ വസതിക്കും സുരക്ഷ ശക്തമാക്കി. തനിക്ക് ആരെയും ഭയമില്ലെന്നും പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും ഷിൻഡെ വ്യക്തമാക്കി.