
ന്യൂഡൽഹി: കൊല്ലപ്പെട്ട മാദ്ധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ അമ്മ ഇന്ദിര ലങ്കേഷും സഹോദരിയും സംവിധായികയുമായ കവിതാ ലങ്കേഷും രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തു. കർണാടകയിലൂടെയുള്ള യാത്രയിലാണ് ഇവർ പങ്കെടുത്തത്.
സത്യത്തിനുവേണ്ടിയും ധീരതയ്ക്കുവേണ്ടിയും നിലകൊണ്ട വനിതയായിരുന്നു ഗൗരിയെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. 'ഞാൻ ഗൗരി ലങ്കേഷിനും അവരെപ്പോലുള്ള എണ്ണമറ്റവർക്കും വേണ്ടി നിലകൊള്ളുന്നു. അവർ ഇന്ത്യയുടെ യഥാർത്ഥ ആത്മാവിനെ പ്രതിനിധീകരിക്കുന്നു. ഭാരത് ജോഡോ യാത്ര അവരുടെ ശബ്ദമാണ്. അത് നിശബ്ദമാക്കാൻ കഴിയില്ലെന്നും രാഹുൽ കുറിച്ചു.