spice-jet

ന്യൂഡൽഹി: തുടർച്ചയായ സാങ്കേതിക തകരാറുകൾ സുരക്ഷാ ഭീഷണിയായതിനെ തുടർന്ന് വെട്ടിക്കുറച്ച വിമാന സർവീസുകൾ ഒക്‌ടോബർ 30 മുതൽ പുന:സ്ഥാപിക്കാൻ സ്‌പൈസ്ജെറ്റിന് കേന്ദ്ര സിവിൽ വ്യോമയാന ഡയറക്‌ടറേറ്റ് (ഡി.ജി.സി.എ) അനുമതി നൽകി. ജൂലായ് 27നാണ് സ്‌പൈസ് ജെറ്റിന്റെ 50ശതമാനം സർവീസുകൾക്ക് ഡി.ജി.സി.എ എട്ടാഴ്‌ചത്തെ വിലക്കേർപ്പെടുത്തിയത്. സെപ്‌തംബർ 21ലെ ഉത്തരവിൽ വിലക്ക് ഒക്‌ടോബർ 29വരെ നീട്ടി. വിലക്ക് പിൻവലിച്ചതിനാൽ സ്‌പൈസ് ജെറ്റിന് ശീതകാല സർവീസുകൾ പൂർണ തോതിൽ പ്രവർത്തിപ്പിക്കാനാകും.