agni

ന്യൂഡൽഹി:അത്യാധുനിക ആയുധങ്ങൾ കൈകാര്യം ചെയ്യാൻ വ്യോമസേനയ്‌‌ക്ക് ഇതാദ്യമായി വെപ്പൺ സിസ്റ്റം ബ്രാഞ്ച് എന്ന ഒാപ്പറേഷണൽ വിഭാഗം രൂപീകരിക്കാൻ കേന്ദ്ര അനുമതി. ചണ്ഡിഗഡിൽ വ്യോമസേനയുടെ 90-ാം വാർഷികാഘോഷത്തിൽ വ്യോമസേനാമേധാവി എയർ ചീഫ് മാർഷൽ വി.ആർ. ചൗധരിയാണ് ഇക്കാര്യം അറിയിച്ചത്.

ആകാശത്തു നിന്ന് ആകാശത്തേക്കും കരയിൽ നിന്ന് ആകാശത്തേക്കും തൊടുക്കാവുന്ന മിസൈലുകൾ, റിമോട്ട് പൈലറ്റഡ് എയർക്രാഫ്റ്റ് (ഡ്രോണുകൾ), ആയുധ ഓപ്പറേറ്റർമാർ എന്നീ വിഭാഗങ്ങൾ ഉണ്ടാവും. ആയുധങ്ങൾ കൈകാര്യം ചെയ്യുന്നവർക്ക് പറക്കൽ പരിശീലനം നൽകില്ല. അതുവഴി 3,400 കോടി രൂപ ലാഭിക്കും.

ഡിസംബറിൽ 3000 അഗ്നിവീറുകൾ,

വനിതകൾ അടുത്തവർഷം

അഗ്‌നിപഥ് പദ്ധതിയിൽ ഈ ഡിസംബറിൽ 3000 അഗ്നിവീറുകളെ വ്യോമസേന റിക്രൂട്ട് ചെയ്യും. അടുത്ത വർഷം മുതൽ വനിതാ അഗ്നിവീറുകളെ സേനയിലെടുക്കും.

കര, കടൽ, ആകാശം തുടങ്ങിയ പരമ്പരാഗത മേഖലകൾക്കു പുറമേ ബഹിരാകാശ, സൈബർ ഇടങ്ങളും വന്നതോടെ ഹൈബ്രിഡ് യുദ്ധ തന്ത്രങ്ങൾക്ക് പ്രാധാന്യം കൂടി. അത്യാധുനിക ഡ്രോണുകൾ, സ്വാം ഡ്രോണുകൾ, ഹൈപ്പർസോണിക് ആയുധങ്ങൾ, ഉപഗ്രഹ നിയന്ത്രിത ബഹിരാകാശ പ്രതിരോധം എന്നിവ യുദ്ധത്തിന് പുതിയ മാനം നൽകി. ഇതിനനുസരിച്ച് ആയുധങ്ങളും പരിഷ്‌കരിക്കണം.

ആത്മനിർഭർ പദ്ധതിയിൽ ആറ് എയർ ബോൺ ഏർലി വാണിംഗ് ആൻഡ് കൺട്രോൾ എം കെ-2 സംവിധാനങ്ങൾ വികസിപ്പിക്കും. ആളില്ലാ വിമാനങ്ങൾ, ഡ്രോൺ പ്രതിരോധം തുടങ്ങിയവ സേനയ്‌ക്ക് മുതൽക്കൂട്ടാണ്. ഓട്ടോമേഷൻ, ഡാറ്റാ അനലിറ്റിക്‌സ്, കൃത്രിമ ബുദ്ധി എന്നിവയുടെ പദ്ധതികൾ പുരോഗമിക്കുന്നു.

ഡൽഹിക്ക് പുറത്ത് ആദ്യമായി നടന്ന സേനാ ദിനാഘോഷത്തിൽ പുതിയ യുദ്ധ യൂണിഫോമും അദ്ദേഹം അവതരിപ്പിച്ചു.

വ്യോ​മ​ സേ​ന​യ്‌​ക്ക് കോം​പാ​ക്‌​ട് യൂ​ണി​ഫോം

ന്യൂ​ഡ​ൽ​ഹി​:​ ​യു​ദ്ധ​രം​ഗ​ത്തും​ ​പ്ര​ത്യേ​ക​ ​ഒാ​പ്പ​റേ​ഷ​നു​ക​ളി​ലും​ ​ഗ്രൗ​ണ്ട് ​ഡ്യൂ​ട്ടി​ക്കും​ ​ധ​രി​ക്കാ​വു​ന്ന​ ​പു​തി​യ​ ​ഡി​ജി​റ്റ​ൽ​ ​കോ​പാ​ക്‌​ട് ​യൂ​ണി​ഫോം​ ​വ്യോ​മ​സേ​ന​ ​പു​റ​ത്തി​റ​ക്കി.​ ​
ച​ണ്ഡി​ഗ​ഡി​ൽ​ ​ന​ട​ന്ന​ 90​-ാം​ ​വാ​ർ​ഷി​കാ​ഘോ​ഷ​ ​ച​ട​ങ്ങി​ൽ​ ​സേ​നാ​ ​മേ​ധാ​വി​ ​എ​യ​ർ​ചീ​ഫ് ​മാ​ർ​ഷ​ൽ​ ​വി​വേ​ക് ​രാം​ ​ചൗ​ധ​രി​യാ​ണ് ​യൂ​ണി​ഫോം​ ​അ​വ​ത​രി​പ്പി​ച്ച​ത്.​ ​ജ​നു​വ​രി​യി​ൽ​ ​ക​ര​സേ​ന​യും​ ​പു​തി​യ​ ​യൂ​ണി​ഫോം​ ​പു​റ​ത്തി​റ​ക്കി​യി​രു​ന്നു.
മൂ​ന്ന് ​സാ​യു​ധ​ ​സേ​ന​ക​ളും​ ​സ്വ​ന്ത​മാ​യി​ ​ഡി​ജി​റ്റ​ൽ​ ​കോം​പാ​ക്‌​ട് ​യൂ​ണി​ഫോ​മു​ക​ൾ​ ​രൂ​പ​ക​ൽ​പ​ന​ ​ചെ​യ്‌​ത് ​അ​നു​ക​ര​ണ​ങ്ങ​ളും​ ​അ​ന​ധി​കൃ​ത​ ​വി​ൽ​പ​ന​യും​ ​ത​‌​ട​യാ​ൻ​ ​പേ​റ്റ​ന്റ് ​ര​ജി​സ്ട്രേ​ഷ​ന് ​തീ​രു​മാ​നി​ച്ചി​രു​ന്നു.

ഡി​ജി​റ്റ​ൽ​ ​ യൂ​ണി​ഫോം

​ ഓ​ർ​ഗാ​നി​ക് ​പാ​റ്റേ​ണു​ക​ൾ​ക്ക് ​ പ​ക​രം​ ​ചാ​ര​ ​നി​റ​ത്തി​ലെ​ ​പി​ക്സ​ലേ​റ്റ​ഡ് ​ഡി​സൈ​നു​കൾ
 ​മ​രു​ഭൂ​മി,​ ​വ​നം,​ ​പ​ർ​വ​തം​ ​തു​ട​ങ്ങി​ ​ഏ​ത് ​ഭൂ​പ്ര​ദേ​ശ​ത്തി​നും​ ​കാ​ലാ​വ​സ്ഥ​യ്‌​ക്കും​ ​അ​നു​യോ​ജ്യം
​ ​ഏ​ത് ​ഭൂ​പ്ര​ദേ​ശ​ത്തും​ ​കൂ​ടു​ത​ൽ​ ​വ​ഴ​ക്ക​ത്തോ​ടെ​ ​നീ​ങ്ങാ​ൻ​ ​ഭാ​ര​ക്കു​റ​വ്
​ ​പു​രു​ഷ​-​സ്‌​‌​ത്രീ​ ​സേ​നാം​ഗ​ങ്ങ​ൾ​ക്ക് ​ഒ​രേ​പോ​ലെ​ ​ഉ​പ​യോ​ഗി​ക്കാ​വു​ന്ന​ത്
​ ​രൂ​പ​ക​ൽ​പ​ന​:​ ​നാ​ഷ​ണ​ൽ​ ​ഫാ​ഷ​ൻ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഒ​ഫ് ​ടെ​ക്നോ​ള​ജി