mulayam

 ജനനം: 1939 നവംബർ 22ന് യു.പിയിലെ ഇറ്റാവയിൽ സെഫായി ഗ്രാമത്തിൽ

 വിദ്യാഭ്യാസം: പൊളിറ്റിക്കൽ സയൻസിൽ മൂന്ന് ബിരുദം

 ആദ്യ പാർട്ടി: പ്രജാ സോഷ്യലിസ്റ്റ്

 മറ്റ് പാർട്ടികൾ: സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി, ലോക്‌ദൾ, ക്രാന്തികാരി മോർച്ച, ജനതാദൾ

സമാജ്‌വാദി പാർട്ടി സ്ഥാപിച്ചത്: 1992 ഒക‌്‌ടോബർ 4

 യു.പി മന്ത്രി- 1977

 യു.പി മുഖ്യമന്ത്രി- മൂന്നു തവണ

1. 1989 ഡിസംബർ 5ന് (ജനതാദൾ, 1 വർഷം, 201 ദിവസം), 2. 1993 ഡിസംബർ 4ന് (സമാജ്‌വാദി പാർട്ടി, -1 വർഷം, 181 ദിവസം), 3. 2003 ആഗസ്റ്റ് 23ന് (സമാജ്‌വാദി പാർട്ടി, 3 വർഷം 257 ദിവസം)

1996-ൽ ആദ്യമായി ലോക്‌സഭാംഗമായ മണ്ഡലം- മെയ്‌ൻപുരി

 2019ൽ ജയിച്ച ലോക്‌സഭാ മണ്ഡലം- മെയ്‌ൻപുരി

 സംഭാൽ, കനൗജ്, അസംഗഢ് മണ്ഡലങ്ങളെയും പ്രതിനിധീകരിച്ചു

കാലത്ത് യുണൈറ്റഡ് ഫ്രണ്ട് സർക്കാരിൽ പ്രതിരോധ മന്ത്രി: 1996-1998

 ഉത്തർപ്രദേശ് പ്രതിപക്ഷ നേതാവ്- 1982-85, 1985-87 കാലത്ത്

 മകൻ: യു.പി മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ്

 ഭാര്യമാർ: മാൽതി ദേവി (1957-2003), സാധനാ ഗുപ്‌ത (2003-22)

രാഷ്‌ട്രീയ നീക്കങ്ങൾ

 1989 നവംബർ- അയോദ്ധ്യയിൽ ബി.ജെ.പിയുടെ ശിലാന്യാസ് നീക്കം തടഞ്ഞു. വെടിവയ്‌പിൽ കർസേവകർ കൊല്ലപ്പെട്ടു.

 1990- ബി.ജെ.പി മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് വിരുദ്ധ പ്രചാരണവും രാമ ജന്മഭൂമി പ്രക്ഷോഭവും നടത്തി സവർണ വോട്ടുകൾ സമാഹരിച്ചപ്പോൾ ഒ.ബി.സി, ദളിത്, ന്യൂനപക്ഷ വിഭാഗങ്ങൾക്കായി വാദിച്ച് മുലായം

 ബി.ജെ.പി പിന്തുണ പിൻവലിച്ചതിനെ തുടർന്ന് വി.പി. സിംഗ് സർക്കാർ വീണപ്പോൾ ചന്ദ്രശേഖറിന്റെ ജനതാദൾ(സോഷ്യലിസ്റ്റ്) പാർട്ടിയിലേക്ക്.

 1992ൽ സമാജ്‌വാദി പാർട്ടി രൂപീകരിച്ച് 1993ൽ ബി.എസ്.പിയുടെ സഹായത്തോടെ യു.പിയിൽ അധികാരത്തിൽ. പിന്നാക്ക, ദളിത് വോട്ടുകൾ ബി.ജെ.പിക്കെതിരെ ഭിന്നിപ്പിച്ച രാഷ്‌ട്രീയ തന്ത്രം.(425ൽ ബി.ജെ.പി 177, എസ്.പി 109, ബി.എസ്.പി67)

 1991ൽ വിവാദ സന്ന്യാസി ചന്ദ്രസ്വാമിയുടെ സാന്നിദ്ധ്യത്തിൽ ബി.എസ്.പി സ്ഥാപകൻ കാൻഷി റാമുമായി രാഷ്‌ട്രീയ സന്ധി. കാൻഷിറാമിന് ശേഷം ബി.എസ്.പിയെ നയിച്ച മായാവതിക്ക് വളരാൻ അവസരമൊരുക്കി. പിന്നീട് രാഷ്‌ട്രീയ എതിരാളി. മായാവതിയെ ലഖ്‌നൗ ഗസ്റ്റ്ഹൗസിലിട്ട് ആക്രമിച്ചത് തിരിച്ചടിയായി. ഭരണം നഷ്‌ടപ്പെട്ടു.

 1996ൽ ബി.ജെ.പി സർക്കാർ വിശ്വാസവോട്ടെടുപ്പിൽ പരാജയപ്പെട്ടപ്പോൾ പ്രതിപക്ഷത്ത് സർക്കാർ രൂപീകരണ നീക്കത്തിനിടെ 17 എം.പിമാരുള്ള എസ്.പിയുടെ നേതാവെന്ന നിലയിൽ പ്രധാനമന്ത്രിയാക്കാൻ നീക്കം.

 യു.പിയിൽ രാഷ്‌ട്രീയ നേട്ടങ്ങൾക്ക് വിലങ്ങു തടി തീർത്തതിന് പ്രതികാരമായി 1999ൽ കേന്ദ്രത്തിൽ സർക്കാരുണ്ടാക്കാൻ കോൺഗ്രസ് നടത്തിയ നീക്കത്തെ എതിർത്തു. 2008ൽ ഇടതു പാർട്ടികൾ ആണവകരാറിന്റെ പേരിൽ കോൺഗ്രസ് സർക്കാരിന് പിന്തുണ പിൻവലിച്ചപ്പോൾ സഹായത്തിനെത്തി. (സുപ്രീംകോടതിയിലെ അനധികൃത സ്വത്ത് സമ്പാദന കേസിൽ സഹായം ലഭിക്കാനെന്ന് ആക്ഷേപം)

 2012ൽ രാഷ്‌ട്രപതി സ്ഥാനാർത്ഥിയായി കോൺഗ്രസ് നേതാവ് പ്രണാബ് മുഖർജിയെ പിന്തുണച്ചു.