tharoor

ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് നാമനിർദ്ദേശ പത്രിക നൽകിയതിന് ശേഷം തന്റെ അനുയായികൾക്കും പത്രികയിൽ ഒപ്പിട്ടവർക്കുമെതിരെ മുതിർന്ന നേതാക്കൾ സമ്മർദ്ദ തന്ത്രം പ്രയോഗിക്കുന്നുവെന്ന് ശശി തരൂർ. ഗാന്ധി കുടുംബത്തിന് പുറത്തു നിന്നുള്ളവരാണ് ഇതിന് പിന്നിലെന്നും തരൂർ ആരോപിച്ചു.

എതിർ സ്ഥാനാർത്ഥിയായ മല്ലികാർജ്ജുന ഖാർഗെ ചാർട്ടർ ചെയ്‌ത വിമാനത്തിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ പരമാവധി പേരെ കാണുമ്പോൾ, തനിക്കതിന് സാധിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാർട്ടിയിൽ മാറ്റം ആഗ്രഹിക്കാത്ത ചിലരാണ് തനിക്കെതിരെ പ്രവർത്തിക്കുന്നത്. സോഷ്യൽ മീഡിയയിൽ തന്നെ പിന്തുണച്ചവരെപ്പോലും വെറുതെ വിടുന്നില്ല.ഈ തിരഞ്ഞെടുപ്പിൽ ഹൈക്കമാൻഡ് നിഷ്പക്ഷമാണ്.ആരു പ്രസിഡന്റായാലും ഗാന്ധി കുടുംബത്തെ വിശ്വാസത്തിലെടുക്കുകയും അവരോടൊപ്പം പ്രവർത്തിക്കുകയും വേണം. ചില നേതാക്കൾ മാറ്റം ആഗ്രഹിക്കുന്നില്ല

വായ്പയെടുത്ത് പഠിച്ച് കഠിനാദ്ധ്വാനം കൊണ്ടാണ് താൻ ജീവിതത്തിൽ എല്ലാം നേടിയത്.

മല്ലികാർജുൻ ഖാർഗെ വലിയ നേതാവാണ്.. അദ്ദേഹത്തിന്റെ കീഴിലാണ് താൻ പ്രവർത്തിച്ചത്. മത്സരിക്കുമ്പോൾ അദ്ദേഹത്തിന്റെ ജാതി നോക്കേണ്ട ആവശ്യമില്ലെന്നും തരൂർ പറഞ്ഞു.