v-muralidharan

ന്യൂഡൽഹി:ഒമാൻ, യു.എസ് രാഷ്ട്രങ്ങളിൽ താൻ നടത്തിയ വിദേശയാത്രയുടെ പ്രോഗ്രസ് റിപ്പോർട്ടുമായി കേന്ദ്ര വിദേശകാര്യ, പാർലമെന്ററി കാര്യ സഹമന്ത്രി വി. മുരളീധരൻ. പത്ത് ദിവസത്തെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി മടങ്ങിയ വി.മുരളീധരൻ താൻ വിദേശയാത്രയിൽ നിർവ്വഹിച്ച ചുമതലകൾ ഉർപ്പെടുത്തിയാണ് പ്രോഗ്രസ് റിപ്പോർട്ട് പങ്ക് വെച്ചത്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്രയുമായി ബന്ധപ്പെട്ട് വിവാദങ്ങളുയരുന്നതിനിടയിലാണ് കേന്ദ്രമന്ത്രി പ്രോഗ്രസ് റിപ്പോർട്ട് പങ്ക് വെച്ചത്.

ഔദ്യോഗിക

കൃത്യങ്ങൾ

■ഒമാൻ വിദേശകാര്യമന്ത്രിയുമായി ഇന്ത്യ - ഒമാൻ വാണിജ്യ, വ്യാപാര ബന്ധമടക്കം

ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചകൾ.

■വാർത്താ, വിവര കൈമാറ്റത്തിന് ഇന്ത്യ - ഒമാൻ സഹകരണ കരാർ ഒപ്പുവച്ചു.

■റുപെ ഡെബിറ്റ് കാർഡ് പുറത്തിറക്കുന്നതിന് സെൻട്രൽ ബാങ്ക് ഓഫ് ഒമാനും എൻ.പി.സി.ഐയും തമ്മിൽ ധാരണപത്രത്തിൽ ഒപ്പിട്ടു.

■ഇന്ത്യൻ തൊഴിലാളികളുമായുള്ള കൂടിക്കാഴ്ച, വിമാന ടിക്കറ്റ് നിരക്ക് അടക്കമുള്ള പ പരാതികൾ കേട്ടു.

■ഇന്ത്യൻ എംബസി ലൈബ്രറിയുടെ ഉദ്ഘാടനം . രണ്ടു ദിവസത്തിനിടെ ഒമാനിൽ 20 പരിപാടികൾ.

■ന്യൂയോർക്കിൽ യു.എൻ രക്ഷാസമിതിയിൽ 'ആഫ്രിക്കയിലെ സമാധാനവും സുരക്ഷയും, ഭീകരവാദികളുടെ സാമ്പത്തിക സ്രോതസ് തടയൽ ' എന്ന വിഷയത്തിൽ ഇന്ത്യൻ നിലപാട് വ്യക്തമാക്കി .

■ഐക്യരാഷ്ട്രസഭയുടെ പൊതുസഭാ പ്രസിഡന്റ് ചാബാ കൊറോസിയുമായി കൂടിക്കാഴ്ച . .

■ഇന്ത്യ-യു.എൻ.ഡി.പി അഞ്ചാം വാർഷികാഘോഷത്തിൽ മുഖ്യപ്രഭാഷണം . .

■അറ്റ്ലാന്റയിൽ ഇന്ത്യൻ സമൂഹവുമായി കൂടിക്കാഴ്ച . അടുത്ത വർഷം നടക്കുന്ന പ്രവാസി ഭാരതീയ ദിവസിന് പിന്തുണ തേടി..