p

ന്യൂഡൽഹി: ഇ.ഡി കേസിൽ മാദ്ധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ ലഖ്നൗ ജില്ലാ കോടതി നാളെ പരിഗണിക്കാനായി മാറ്റി. മുലായം സിംഗ് യാദവിന്റെ നിര്യാണത്തെ തുടർന്നാണ് ഇന്നലെ പരിഗണിക്കാനിരുന്ന കേസ് മാറ്റിയത്. യു.എ.പി.എ കേസിൽ ജാമ്യം ലഭിച്ചിരുന്നു. ഇ.ഡി കേസിൽ കൂടി ജാമ്യം ലഭിച്ചാലേ ജയിൽ മോചിതനാകൂ.