ന്യൂഡൽഹി: പട്ടയഭൂമി മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്ന കേരള ഹൈക്കോടതി ഉത്തരവ്,,കേസിൽ അന്തിമ വാദം കേൾക്കുന്നതിനാൽ സ്റ്റേ ചെയ്യേണ്ടതില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സംസ്ഥാനത്ത് പട്ടയ ഭൂമി മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ എല്ലാ വശങ്ങളും പരിഗണിക്കേണ്ടതുണ്ട്. കേസ് രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കുമെന്നും കോടതി അറിയിച്ചു. ഹൈക്കോടതി ഉത്തരവിനെതിരെ ക്വാറി ഉടമകളായ പോബ്സ് ഗ്രാനൈറ്റ്സ്, റാഫി ജോൺ എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചത്‌.