
 ചീഫ് ജസ്റ്റിസ് യു.യു. ലളിത് ശുപാർശ ചെയ്തു
ന്യൂഡൽഹി: ഇന്ത്യയുടെ 50-ാമത് ചീഫ് ജസ്റ്റിസായി ഡോ. ധനഞ്ജയ് യശ്വന്ത് ചന്ദ്രചൂഡിനെ (ഡി.വൈ ചന്ദ്രചൂഡ്) ചീഫ് ജസ്റ്റിസ് യു.യു ലളിത് ശുപാർശ ചെയ്തു.
യു.യു. ലളിത് 74 ദിവസത്തെ സർവീസിന് ശേഷം നവംബർ 8ന് വിരമിക്കും. 9ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ചുമതലയേൽക്കും. 2024 നവംബർ10 വരെയാണ് അദ്ദേഹത്തിന്റെ കാലാവധി. ഏറ്റവും കൂടുതൽ കാലം ചീഫ് ജസ്റ്റിസ് ആയിരുന്ന ജസ്റ്റിസ് വൈ.വി. ചന്ദ്രചൂഡിന്റെ മകനാണ്.
ജീവിതരേഖ
ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിൽ ബിരുദ പഠനം
ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമബിരുദം
ഹാർവാഡ് സർവ്വകലാശാലയിൽ നിന്ന് നിയമത്തിൽ ബിരുദാനന്തര ബിരുദവും പി.എച്ച്.ഡിയും
1998ൽ ബോംബെ ഹൈക്കോടതിയിൽ മുതിർന്ന അഭിഭാഷകൻ
2000 മാർച്ച് 29 ന് അഡിഷണൽ ജഡ്ജി
2013 ഒക്ടോബർ 31ന് അലഹബാദ് ഹൈക്കോടതി ജഡ്ജി.
2016 മേയ് 13ന് സുപ്രീം കോടതി ജഡ്ജി
1998- 2000 കേന്ദ്രത്തിന്റെ അഡിഷണൽ സോളിസിറ്റർ ജനറൽ
മഹാരാഷ്ട്ര ജുഡിഷ്യൽ അക്കാഡമി ഡയറക്ടറായിരുന്നു.
പുരോഗമന വിധികൾ,
വിയോജിപ്പുകൾ
സ്വകാര്യത പൗരന്റെ മൗലികാവകാശമാണെന്ന ഭരണഘടനാ ബെഞ്ചിന്റെ വിധി
അയോദ്ധ്യ കേസ് വിധി
ശബരിമല യുവതി പ്രവേശന വിധി
സ്വവർഗരതി ക്രിമിനൽ കുറ്റമല്ലാതാക്കിയ ഭരണഘടനാ ബെഞ്ച് വിധി
വ്യഭിചാരം കുറ്റമല്ലാതാക്കിയ വിധി
ഗർഭിണികളായ അവിവാഹിതകൾക്കും ഗർഭഛിദ്രത്തിന് അനുമതി
ആധാർ ഭരണഘടനാപരമാണെന്ന ഭരണഘടനാ ബെഞ്ചിന്റെ ഭൂരിപക്ഷ വിധിയോട് വിയോജിച്ച ഭിന്നവിധി.
സുപ്രീംകോടതിയുടെ ഇ - കമ്മിറ്റി തലവനെന്ന നിലയിൽ കൊവിഡ് കാലത്ത് വെർച്വൽ ഹിയറിംഗ് തുടങ്ങി
ഭരണഘടനാ ബെഞ്ചുകളുടെ തത്സമയ സംപ്രേക്ഷണം ആരംഭിച്ചു