eknath

ന്യൂഡൽഹി: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനാ വിഭാഗത്തിന് തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ 'രണ്ട് വാളും പരിചയും" ചിഹ്‌നമായി അനുവദിച്ചു. ഈ വിഭാഗത്തിന് "ബാലാസാഹെബാഞ്ചി ശിവസേന"(ബാലാസാഹെബിന്റെ ശിവസേന) എന്ന പേര് കഴിഞ്ഞ ദിവസം അനുവദിച്ചിരുന്നു. ഉദ്ധവ് താക്കറെ വിഭാഗത്തിന് തിപ്പന്തം ചിഹ്‌നവും ശിവസേന ഉദ്ധവ് ബാലാസാഹേബ് താക്കറെ എന്ന പേരും നൽകി.

ശിവസേനയുടെ ചിഹ്‌നമായ "വില്ലും അമ്പും" തിരഞ്ഞെടുപ്പ് കമ്മിഷൻ മരവിപ്പിച്ചതിനെതിരെ ഉദ്ധവ് വിഭാഗം ഡൽഹി ഹൈക്കോടതിയെ സമീപിച്ചു.