sasi-tharoor

ന്യൂഡൽഹി: അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ ഔദ്യോഗിക വിഭാഗത്തിനെതിരെ മത്സരിക്കുന്ന ആളാണെങ്കിലും ശശി തരൂരിനെ രാസവസ്‌തു,രാസവളം പാർലമെന്ററി സമിതിയുടെ അദ്ധ്യക്ഷനായി നിർദ്ദേശിച്ച് കോൺഗ്രസ്.കേന്ദ്ര സർക്കാർ പാർലമെന്ററി സമിതികൾ പുന:സംഘടിപ്പിച്ചതിനെ തുടർന്ന് ഐടി സമിതി അദ്ധ്യക്ഷ സ്ഥാനം തരൂരിന് നഷ്‌ടമായിരുന്നു.

ആഭ്യന്തര വകുപ്പ് സമിതിയുടെ അദ്ധ്യക്ഷ സ്ഥാനത്തു നിന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്‌വിയെയും നീക്കി.ഇതിന് പകരം രാജ്യസഭയിൽ നിന്ന് വാണിജ്യ സമിതിയുടെയും ലോക്‌സഭയിൽ രാസവളം, രാസവസ്‌തു സമിതിയുടെയും അദ്ധ്യക്ഷ പദവികളാണ് കോൺഗ്രസിന് ലഭിച്ചത്.വാണിജ്യ സമിതിയിലേക്ക് സിംഗ്‌വിയുടെ പേരാണ് കോൺഗ്രസ് നിർദ്ദേശിച്ചത്.